Aadiyusha sandhya - Malayalam song lyrics

Lyrics of Malayalam song aadiyusha sandhya from the movie Pazhassi Raja.

Singers: K.J Yeshudas, M.G Sreekumar
Lyrics: O.N.V Kurup
Music: Ilayaraja

ആദിയുഷ സന്ധ്യ പൂത്തതിവിടെ
ആദി സര്‍ഗ താളമാര്‍ന്നതിവിടെ (2)
ബോധനിലാ പാല്‍ കറന്നു
മാമുനിമാര്‍ തപം ചെയ്തു
നാദ ഗംഗയോഴുകി വന്നതിവിടെ ( ആദിയുഷ..... )

ആരിവിടെ കൂരിരുളിന്‍ മടകള്‍ തീര്‍ത്തു
ആരിവിടെ തേന്‍ കടന്നാല്‍ കൂട് തകര്‍ത്തു (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചു
ആന കേറാ മാമലതന്‍ മൗനമുടച്ചു
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ( ആദിയുഷ..... )

ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നു
ചേതനയില്‍ അറിവിന്‍റെ അഗ്നിയുണര്‍ന്നു (2)
സൂര്യ തേജസാര്‍ന്നവര്‍ തന്‍ ജീവനാളം പോല്‍
നൂറുമലര്‍ വാകകളില്‍ ജ്വാലയുണര്‍ന്നു
സ്വാതന്ത്ര്യം മേലെ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ ( ആദിയുഷ..... )


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Related Articles

More articles: Malayalam Songs and Lyrics

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: