Anvar kizhakku pookkum murikkinenthoru


ANVAR KIZHAKKU POOKKUM MURIKKINENTHORU

ചിത്രം : അന്‍വര്‍
രചന : റഫീക്ക്‌ അഹമ്മദ്‌
സംഗീതം : ഗോപിസുന്ദര്‍
പാടിയത് : ശ്രേയ ഘോഷാല്‍



കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടുതുടുപ്പാണേ
ഇനിക്കും നെഞ്ചില്‍ കരിക്കുമായി
പറന്നു വന്നൊരു മാരന്‍
പിടയ്ക്കും കണ്ണില്‍ കനവുമായി
തിരിഞ്ഞു വന്നൊരു തോഴന്‍
ഖല്‍ബിലെത്തീ.....ഖല്‍ബിലെത്തീ...ഖല്‍ബിലെത്തീ...

പൂവാണോ പൊന്നിളവെയിലോ
തേനൂറും പുഞ്ചിരിയാണോ
ഇളകി മറിയണ പാല്‍ നിലാവോ
പൂങ്കിനാവാണോ തേന്‍കിനാവാണോ നാണമോ
ഹോ പിരിശമാക്കും ചിറകു വീശി
കരളിലൊരു കിളി കുറുകിയോ...
ഖല്‍ബിലെത്തീ.....ഖല്‍ബിലെത്തീ...ഖല്‍ബിലെത്തീ...

ശവ്വാലിന്‍ പട്ടുറുമാലില്‍
പൂ തുന്നും അമ്പിളി പോലെ
മൊഴികള്‍ മൗനത്തില്‍ കസവു നൂലില്‍ കോര്‍ത്തുവോ
അരിയ മഞ്ഞിന്‍ കുളിരു വീണീ..
കറുക നാമ്പുകള്‍ ഉണരുമോ....
ഖല്‍ബിലെത്തീ.....ഖല്‍ബിലെത്തീ...ഖല്‍ബിലെത്തീ...


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: