importance of Old age homes in Kerala


Old age homes are intended for old people who are separated from their families. Though there are thousands of old age homes in India, most of them offer free accommodation where as some which works on payment basis on the type and services provided



<H2>കേരളത്തില്‍ വൃദ്ധസദനങ്ങളുടെ പ്രസക്തി</H2>
നാം രണ്ടു നമുക്ക് രണ്ടു എന്ന അണുകുടുംബ വ്യവസ്ഥിതി നില നില്ക്കുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് ഏറെ പ്രസക്തിയുള്ള ഒന്നാണ് <B>വൃദ്ധ സദനങ്ങള്‍</B>. പ്രത്യേകിച്ച് കുടുംബത്തിലെ മുതിര്ന്ന വര്‍ ജോലിക്കാരും കൊച്ചു കുട്ടികള്‍ വിദ്യാര്ഥികളും ആയിരിക്കെ രാവിലെ എല്ലാം ഒരുക്കി താന്താങ്ങളുടെ സ്ഥാപനങ്ങളിലേക്ക് യാത്രയാവുന്ന വീട്ടുകാര്ക്കും , ഉത്സവ നാളുകളിലും വിശേഷ ദിവസങ്ങളും മാത്രം കുടുംബ വീടുകള്‍ പൂരപ്പറമ്പാക്കുന്ന മക്കളും മരുമക്കളും കൊച്ചുമക്കളും കൊണ്ട് ധന്യമായ പഴയ കാല കാരണവര്മാരും പലപ്പോഴും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടത് പോലെ വലിയ വീടുകളില്‍ ഒറ്റപ്പെട്ട് സ്വന്തം കാര്യം പോലും ശരിയായ രീതിയില്‍‌ ചെയ്യാന്‍ കഴിയാതെ പലവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരും, ശയ്യാവലംബികളുമായ <B>വൃദ്ധ ജനങ്ങള്‍</B> പലപ്പോഴും വീട്ടുകാര്ക്ക് ഒരു ഭാരം ആയി മാറാറുണ്ട്. പലരും അകന്ന ബന്ധു ജനങ്ങളെയും വലിയ തുക മുടക്കി ഹോം നേഴ്സ് മാരെയും <B>വൃദ്ധജനങ്ങളുടെ</B> പരിചരണങ്ങള്ക്കാ യി നിര്ത്താ റുണ്ടെങ്കിലും പലപ്പോഴും അതൊക്കെ അപകടങ്ങളില്‍ കൊണ്ട് ചെന്ന് എത്തിക്കാറും ഉണ്ട്. ഇങ്ങനെ പരിചരിക്കുവാന്‍ നിര്ത്തി യിരിക്കുന്നവര്‍ തന്നെ അവരുടെ അന്തകരാകുന്ന കാഴ്ചകളും നാം നിരന്തരം കേട്ട് കൊണ്ടിരിക്കുന്നുണ്ട്‌. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന പഴയ കാലങ്ങളില്‍ ഒരു കുടുംബത്തില്‍ തന്നെ വളരെയധികം ബന്ധുജനങ്ങള്‍ ഒരുമിച്ചു ജീവിച്ചിരുന്ന അവസരത്തില്‍ ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ എപ്പൊഴും ഉണ്ടാകുമായിരുന്നതുകൊണ്ട് ഇങ്ങനെ ഒരു അവസ്ഥ നമുക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ വളരെയധികം പ്രസക്തമായ ഒരു ആശയമാണ് <B>വൃദ്ധസദനങ്ങള്‍</B>.
<H2>ഇന്നത്തെ വൃദ്ധസദനങ്ങളുടെ അവസ്ഥ</H2>
ഇന്ന് <B>വൃദ്ധസദന</B>ങ്ങളില്‍ എത്തിപ്പെടുന്ന വൃദ്ധരില്‍ പലരും സ്വന്തമായുണ്ടായിരുന്ന സ്വത്തുക്കള്‍ മക്കള്ക്കായി വീതിച്ചു കൊടുത്ത് കഴിഞ്ഞു സ്വന്തം മക്കളാല്‍ തന്നെ തെരുവോരങ്ങളിലോ ദൂരെദിക്കുകളിലുള്ള ആരാധനാലയങ്ങളിലോ ഉപേക്ഷിക്കപ്പെട്ടവരോ മക്കളുടെയും മരുമക്കളുടെയും പീഠനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയവരോ പീഠിതാവസ്ഥയില്നിന്നും നിയമപാലകരാലോ, ജനസേവകരാലോ രക്ഷിക്കപ്പെട്ടവരോ ഒക്കെ ആണ്. ഇതില്‍ നിന്നും ഒരു മാറ്റം ഈ മേഖലയില്‍ ആവശ്യമാണ്. Social Welfare Department ന്റെ കീഴില്‍ 82 ഓളം <B>വൃദ്ധസദനങ്ങള്‍</B> പ്രവര്ത്തിക്കുന്നു. (തിരുവനന്തപുരം-4, കൊല്ലം-2, പത്തനംതിട്ട-3, ആലപ്പുഴ-3, കോട്ടയം-25, ഇടുക്കി-3, ഏറണാകുളം-19, തൃശ്ശൂര്‍-13, പാലക്കാട്-1, കോഴിക്കോട്-5, വയനാട്-1, കണ്ണൂര്‍-3)
<H2>സമൂഹ നന്മക്കുതകുന്ന വൃദ്ധസദനങ്ങള്‍</H2>
ഇന്ന് നമ്മുടെ സംസ്ഥാനത്ത് ധാരളമായി കാണപ്പെടുന്ന, ഉദ്യോഗസ്ഥരായ ദമ്പതികളുടെ കുട്ടികളെ സുരക്ഷിതമായി ഏര്പ്പെടുത്തിയിട്ടു പോകാന്‍ പറ്റുന്ന ഒരിടം ആയി മാറി കഴിഞ്ഞ ഒന്നാണ് "ഡേ കെയര്‍" സെന്റെറുകള്‍. ഈ ശൈലിയില്‍ തന്നെ <B>വൃദ്ധജനങ്ങളുടെ</B> സംരക്ഷണത്തിനായി ഒരു സ്ഥാപനം ഉണ്ടാകുന്നത് വൃദ്ധജനങ്ങള്ക്ക് ‌ വളരെ ഉപകാര പ്രദമായിരിക്കും. വീട്ടുകാര്‍ എല്ലാവരും വീട് വിട്ടു പോയതിനു ശേഷം ഉണ്ടാകുന്ന മടുപ്പിക്കുന്ന എകാന്തതക്കു ഒരു പരിഹാരവും മറ്റുള്ളവരുടെ സാമീപ്യത്താലുണ്ടാകുന്ന ആഹ്ലാദവും പഴയ സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളുമൊക്കെ നല്ല ആരോഗ്യകരമായ ഒരവസ്ഥയെ പ്രദാനം ചെയ്യും. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്ക്ക് പ്രായമായ മാതാപിതാക്കളെ സുരക്ഷിതമായി ഏര്പ്പെടുത്തി പോകാന്‍ പറ്റുന്ന ഒരിടം ആയി മാറുകയാണെങ്കില്‍ ഇന്ന് വൃദ്ധര്‍ അനുഭവിക്കുന്ന ഒട്ടു മിക്ക ബുധിമുട്ടുകള്ക്കും ഒരു ശമനവുമാകും