Vennila chandanakkinnam Song lyrics - Azhakiya ravanan

Film : Azhakiya ravanan

Singer : Yesudas, Shabnam

Lyrics : Kaithapram

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
കുഞ്ഞിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞു ആറ്റക്കിളി കൂടും നേരം
മഞ്ഞണിതൂവല്‍ കൊണ്ടൊരു കൂടൊരുക്കാന്‍ വാ
കാലി മേയുന്ന പുല്ലാനിക്കാട്ടില്‍ കണ്ണിമാങ്ങ പറിച്ചു നടക്കാം
കാറ്റിന്‍ പാദസ്വരങ്ങള്‍ കിലുക്കാം കന്നിമഞ്ജാടിക്കുന്നിലേറാം (വെണ്ണിലാ... )

പിന്നില്‍വന്നു കണ്ണു പൊത്താന്‍ കണ്ടുവെന്നു കള്ളം ചൊല്ലാന്‍
കാണാത്ത കഥകളിലെ രാജാവും റാണിയുമാവാം
ഓണവില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
ഇനി മേന്തുന്ന കോലാമയിലാം
മുന്നിലോടുന്ന വീട്ടിലൊളിക്കം
സ്വര്‍ണ്ണമീനായ് നീന്തിതുടിക്കാം
വഞ്ചിപ്പാട്ടിന്‍റെ വില്ലിലേറാം (വെണ്ണിലാ... )

കണ്ണാരം പൊത്തിക്കളിക്കാം മണ്ണപ്പം ചുട്ടുവിളംബാം
ചക്കരമാവിന്‍ചോട്ടില്‍ കൊത്തങ്ങല്ലാറാടിക്കാം
ആതിരകള്‍ നാമം ചൊല്ലും അമ്പലം കാണാം
നാളെ കിന്നരക്കുരുവിക്കു ചോറൂണ്
പിന്നെയഅണ്ണാറക്കണ്ണനു പാലൂട്ട്‌
ദൂരെ അപ്പൂപ്പന്‍താടിക്കു കല്യാണം
കുട്ടിയാനക്ക് നീരാട്ട്‌ (വെണ്ണിലാ... )


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Related Articles

More articles: Malayalam Songs and Lyrics

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: