Pazhassiraja hit song Lyrics of ആദിയുഷഃസന്ധ്യ പൂത്തതിവിടെ


This is the new hit Malayalam song "adiyushassandhya poothathevite " which sung by K.J.Yesudas.Take lyrics of this song which is written by Vayalar sarathchandra Varmma.

Lyrics of ആദിയുഷഃസന്ധ്യ പൂത്തതിവിടെ



ചിത്രം: കേരളവര്‍മ്മ പഴശ്ശിരാജാ
ഗാനരചയിതാവു്: ഒ.എന്‍.വി.കുറുപ്പ്
സംഗീതം: ഇളയരാജ
ആലാപനം: കെ ജെ യേശുദാസ്
ആലാപനം: എം ജി ശ്രീകുമാര്‍


ആദിയുഷഃസന്ധ്യ പൂത്തതിവിടെ
ആദിസര്‍ ഗ്ഗതാളമാര്‍ ന്നതിവിടെ
ആദിയുഷഃസന്ധ്യ പൂത്തതിവിടെ ആഹാ
ആദിസര്‍ഗ്ഗതാളമാര്‍ന്നതിവിടെ
ബോധനിലാപ്പാല്‍ കറന്നും
മാമുനിമാര്‍ തപം ചെയ്തും
നാകഗംഗയൊഴുകി വന്നതിവിടെ

(ആദിയുഷഃ...)

ആരിവിടെ കൂരിരുളിന്‍ മടകള്‍ തീര്‍ത്തൂ
ആരിവിടെ തേന്‍ കടന്നല്‍ക്കൂടു തകര്‍ത്തൂ (2)
ആരിവിടെ ചുരങ്ങള്‍ താണ്ടി ചൂളമടിച്ചൂ
ആനകേറാ മാമലകള്‍ മൗനമുടച്ചൂ
സ്വാതന്ത്ര്യം മേലേ നീലാകാശം പോലെ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ

(ആദിയുഷഃ...)

ഏതു കൈകള്‍ അരണിക്കോല്‍ കടഞ്ഞിരുന്നൂ
ചേതനയില്‍ അറിവിന്റെ അഗ്നിയുണര്‍ന്നു (2)
സൂര്യതേജസ്സാര്‍ന്നവര്‍തന്‍ ജീവനാളംപോല്‍
നൂറുമലര്‍വാകകളില്‍ ജ്വാലയുണര്ന്നൂ
സ്വാതന്ത്ര്യം മേലെ നീലാകാശം പോലേ
പാടുന്നതാരോ കാറ്റോ കാട്ടരുവികളോ
(ആദിയുഷഃ...)


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Related Articles

More articles: Film Lyrics in malayalam

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: